Dec 31, 2009
Dec 21, 2009
Dec 19, 2009
ചെണ്ട ??
Achan:”Venda, nee mattullavare upadravikkum.”
Tintumon:”Illa acha,njan ellaavarum urangikkazhinje chenda edukku..”
Dec 12, 2009
എടുത്താല്‍ പൊങ്ങാത്തത് ?
പള്ളീലച്ചന്‍: എടുത്താല്‍ പോങ്ങാത്തത് ആണല്ലോട നിന്‍റെ ചുണ്ടത്ത് ??
ടിന്റു മോന്‍ :എടുത്താല്‍ പോങ്ങാതത് കൊണ്ടു ആണ് അച്ചോ വലിച്ചോണ്ട് പോകുന്നത്:??
KYA AAP SHADI SHUDA hai
SHOPKEPER:Aap shadi shuda hai..?
SanTA:is tufani barish me kya meri ma muje piza lene bhejegi.......;->
KISMAT SE MILTI HAI
JUDGE:KYON?
SARDAR..pichhle ek saal se meri biwi ne mujhse baat nahi ki.
judge :ek baar firse sochle, aisi biwi kismat se milti hai !!!!
Dec 11, 2009
Dec 10, 2009
Dec 9, 2009
തന്റെ വാസന?
ഷാപ്പിനു സമീപതെതിയപ്പോള്‍ നമ്പൂതിരി:അതെന്താ ശങ്കൂ ഇവിടെ എത്തിയപ്പോള്‍ തന്‍റെ വാസന?
താന്‍ എന്ത് കഴിച്ചാലും വിരോധമില്യ?
അപ്പോള്‍ ഒരാള്‍ നമ്പൂതിരിയെ കളിയാക്കാന്‍ വേണ്ടി ചോദിച്ചു:
തിരുമേനി ഞാന്‍ ഗോമാംസം ഭക്ഷിച്ചാല്‍ വിരോധാവോ ആവോ?
നമ്പൂതിരി:തന്‍ ഗോമാംസം അല്ല സാക്ഷാല്‍ അമേധ്യം തന്നെ കഴിച്ചാലും എനിക്ക് വിരോധോന്നുല്യ::
Dec 8, 2009
യാഹൂവിന്‍റെ അപഹാരം?
മുഴുവന്‍ സമയവും ഇന്റര്‍നെറ്റില്‍ ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന മകനെപ്പറ്റി നമ്പൂതിരി:
കാലത്തിന്‍റെ മാറ്റങ്ങളേ?:
പണ്ടൊക്കെ രാഹൂന്റെ അപഹാരം ആയിരുന്നൂന്നുണ്ടെങ്ങില്‍ ഇപ്പോള്‍
എല്ലാവര്‍ക്കും
യാഹൂവിന്‍റെ അപഹാരമാണ് ::
ബോധം കെടുത്തണം ??
നമ്പൂതിരി: അതിനി വേണോ ?
അതെന്താ//? അല്ല ബോധം ഉണ്ടായിരുന്നെങ്ങില്‍ ഇങ്ങനെയൊന്നും വെരില്ലാലോ ?/?
Dec 7, 2009
empty pool
U Should Jump 2 D Swimming Pool 4m 100 Ft Height ...
Hero:
I Don't Knw Swiming
Sardar g :
Oye Don't Worry Yaar Pool Is Empty ... :-
താഴു തുറക്കാന്‍??
അപ്പോള്‍ ഒരാള്‍ ചോദിച്ചൂ : സര്‍ദാര്‍ജി എന്താ വാതിലും ചുമന്നു എവിടെക്കാ ?
സര്‍ദാര്‍: വാതിലിന്‍റെ താഴു തുറക്കാന!!!!
Dec 6, 2009
രാമന്‍ കുട്ടി ?
ഒരു ഗുണ്ട നംബൂതിരിയോട് ചോദിച്ചു : താനാണോ രാമന്‍ കുട്ടി.
നംബൂതിരി : അതേ. നാം തന്നെയാണ് രാമന്‍ കുട്ടി. എന്താണ് കാര്യം?
ഗുണ്ട നംബൂതിരിയെ തല്ലാന്‍ തുടങ്ങി. പത്തു മിനിറ്റ് നിര്‍ത്താതെ അവന്‍ നംബൂതിരിയെ തല്ലി. തല്ലി കഴിഞ്ഞ് പോയപ്പോള്‍ നംബൂതിരി ചിരിക്കാന്‍ തുടങ്ങി. യാത്രക്കാര്‍ നംബൂതിരിയോട് ചോദിച്ചു :
എന്താ നംബൂതിരി ഇത്രയും തല്ലു കിട്ടിയിട്ട് ചിരിക്കുന്നത്.
നംബൂതിരി : നാം അവനെ പറ്റിച്ചു. നാം രാമന്‍ കുട്ടി അല്ല. മഹേഷന്‍ നംബൂതിരിയാണ്.
നമ്പൂതിരിയും മജിസ്ട്ട്രട്ടും
ചോയ്‌ചതിനു മറുപടി പറഞ്ഞാ മതി നീയ്യ്।
ഇവിടുന്ന് എവിടുന്നാണാവോ?
എട ഏഭ്യാ॥നെന്നോടല്ലേ പറഞ്ഞത് ചോയ്‌ച്ചതിനു മറുപടി പറഞ്ഞാ മതീന്ന്. മജിസ്ട്രേട്ടില്ലേ ഇവിടെ?
ഞാനാ മജിസ്ട്രേട്ട്..
വിഡ്ഡി..നെണക്കത് നേര്‍ത്തേ പറയാര്‍ന്നില്ലേ..
എന്നാ നിന്നെ ഞാന്‍ ഇങ്ങനെ നീയ്യ്, എടാ, ഏഭ്യാ എന്നൊക്കെ വിളിക്യോ? ..!
Dec 5, 2009
നമ്പൂതിരി ഇന്‍ റെയില്‍വേ സ്റ്റേഷന്‍
മണം നാറ്റം ?
പ്രവാസം സുഖമുള്ള ഒരനുഭവം
ഞാനിപ്പോള്‍ ഒരു പ്രവാസിയാണ്. റിയാദ് എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ വല്ലാത്തൊരവസ്ഥയിലായിരുന്നു ഞാനും. പിറ്റേന്നു തന്നെ തിരിച്ചു പോയാലോഎന്നായിരുന്നു ചിന്ത. ഒരു റമദാനിലാണ് സഊദിയില്‍ കാലുകുത്തിയത്. രാവും പകലുമില്ലാത്ത പണി. നടുവൊടിഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ലൊ..
സമയം പോയിക്കിട്ടുന്നേയില്ല. മണിക്കൂറുകള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യം. ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറുതന്നെയല്ലെ...! ആകെയൊരു പങ്കപ്പാട്. വന്നു കുടുങ്ങി. പുറത്തിറങ്ങാന്‍ പേടി. ഇഖാമ കയ്യില്‍ കിട്ടിയിട്ടില്ല. വല്ല പോലീസും പൊക്കിയാലോ.. അറബിച്ചെക്കന്മാര്‍ കൈകാര്യം ചെയ്തേക്കുമോ.. ഭാഷയും വല്ല്യ പിടിയില്ല. എന്തു ചെയ്യാന്‍.. കൂട്ടിലിട്ട മെരുകിനെപ്പോലെ..
ചിലര്‍ ഇവിടെ പത്തും ഇരുപതും മുപ്പതും വര്‍ഷങ്ങളായി എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ആശ്ചര്യവും കൗതുകവുമായിരുന്നു. എങ്ങനെ ഇത്രയും വര്‍ഷങ്ങള്‍...
ഞാന്‍ പറഞ്ഞു, ഒരു വര്‍ഷം.. ഏറിവന്നാല്‍ രണ്ടു വര്‍ഷം... അതില്‍ക്കൂടുതല്‍...
എല്ലാ പ്രവാസികളും ആദ്യ ദിനങ്ങളില്‍ പറയുന്നതാണിത്.. ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു പറഞ്ഞിരുന്നത്.നാലോ അഞ്ചോ മാസം കഴിയുമ്പോള്‍ നിനക്ക് മനസ്സിലാവും എങ്ങനെയാണ് ഞങ്ങള്‍ ഇത്രയും കാലം ഇവിടെ നിന്നതെന്ന്.. ഇന്നലെ വന്നതു പോലെയാണ് ഞങ്ങള്‍ക്കിപ്പോഴും അനുഭവപ്പെടുന്നത് എന്നൊക്കെയായിരുന്നു അവരുടെ സംസാരങ്ങള്‍..
ഇരുപതു വര്‍ഷത്തിലേറെയായി ഇവിടെ ജോലിചെയ്യുന്ന ഒരാളോട് ഞാന്‍ ചോദിച്ചു.., ഒരു തിരിച്ചു പോക്കിനെക്കുറിച്ച്...?
അയാള്‍ ദീര്‍ഘമായൊന്ന് നിശ്വസിച്ച് ആകാശത്തേക്ക് നോക്കി കുറച്ച് നേരം നിന്നു. പിന്നെ നിറഞ്ഞ പുഞ്ചിരിയോടെ അയാളെന്റെ മുഖത്തേക്ക് നോക്കി.
വീട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെയല്ലെ..
മറ്റൊരു പതിനെട്ട് വര്‍ഷത്തെ പ്രവാസത്തോട് ഞാനിതേ ചോദ്യം ആവര്‍ത്തിച്ചു.
അതിനെക്കുറിച്ചാലോചിക്കുമ്പോള്‍ വല്ലാത്തൊരു ഭയമാണെനിക്ക്.. നാട്ടില്‍ ചെന്നിട്ട് നമ്മളെന്ത് ചെയ്യാനാണ്. രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോള്‍ രണ്ടോ മൂന്നോ മാസത്തെ ലീവിനു നാട്ടിലേക്ക് പോയാല്‍ ലീവു കഴിയും മുന്‍പ് തിരിച്ചു പോരാന്‍ നിര്‍ബന്ധിതനാവുന്ന ഒരു പ്രവാസിയാണ് ഞാന്‍. ചെന്നിറങ്ങിയതിന്റെ പിറ്റേന്നു മുതല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമറിയേണ്ടത് എന്നാണ് തിരിച്ചു പോകുന്നതെന്നാണ്. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോയാല്‍ പിന്നെ തിരിച്ചുവരാന്‍ ഒരിടമെവിടെ സുഹ്യത്തെ...
മറ്റൊരു പതിനാലു വര്‍ഷത്തെ പ്രവാസം പറഞ്ഞു,
രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാല്‍ നീ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമായിരുന്നില്ല. പ്രവാസികള്‍ എങ്ങോട്ട് തിരിച്ചു പോകാനാണ്. തിരിച്ചു പോകാനൊരിടമുണ്ടോ അവര്‍ക്ക്. നാട്ടിലും വിദേശത്തും പ്രവാസിയാണവന്‍. ഒരഭയാര്‍ഥിയെപ്പോലെ, സ്വന്തം അസ്ഥിത്വമില്ലാത്തവന്‍... ശരീരമില്ലാത്തവന്‍... ആത്മാവില്ലാത്തവന്‍... വികാര വിചാരങ്ങളില്ലാത്തവന്‍... വോട്ടവകാശം പോലുമില്ലാത്തവന്‍... ഒരു പ്രവാസിയുടെ സാന്നിധ്യത്തെക്കാള്‍ വീട്ടുകാരും നാട്ടുകാരും അവനില്‍ നിന്നും പ്രതീക്ഷിക്കുന്നത് മറ്റു ചിലതാണ്... പ്രഷര്‍... ഷുഗര്‍... പ്രമേഹം... കൊളസ്ട്രോള്‍... പ്രവാസികള്‍ക്ക് പരമ സുഖമല്ലെ ഇവിടെ. പിന്നെ എന്തിനാണൊരു തിരിച്ചുപോക്കിനെക്കുറിച്ചാലോചിച്ച് മൂഡു കളയുന്നത്...
പന്ത്രണ്ടു വര്‍ഷത്തെ ഒരു പ്രവാസം പറഞ്ഞു,
നാലു കൊല്ലം കഴിഞ്ഞപ്പോള്‍ എല്ലാം നിര്‍ത്തി തിരിച്ചു പോയതാണ് ഞാന്‍. ഒരു വര്‍ഷം നാട്ടില്‍ പല പണികളുമായി കൂടി. നമ്മുടെ സാന്നിധ്യത്തെക്കാള്‍ മറ്റു പലതുമാണ് നമ്മില്‍ നിന്നും നമ്മുടെ വേണ്ടപ്പെട്ടവര്‍ എന്നു കരുതുന്നവര്‍ പോലും പ്രതീക്ഷിക്കുന്നതെന്ന് തിരിച്ചറിയുമ്പോള്‍ മറ്റൊരു വിസക്ക്... കടമകളും കടപ്പാടുകളും ബാധ്യതകളും ഏറ്റെടുക്കുക എന്നതുപോലെത്തന്നെ ഇവയെല്ലാത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടം കൂടിയാണ് ചിലപ്പോള്‍ പ്രവാസം. കുഴലും ഡ്രാഫ്റ്റും കാത്തിരുന്നു ശീലിച്ചവര്‍ക്ക് അതു മുടങ്ങുമ്പോഴുണ്ടായേക്കാവുന്ന മുറുമുറുപ്പ് മണിയറയിലെ രസം കെടുത്തിത്തുടങ്ങുമ്പോള്‍ രണ്ടാം പ്രവാസത്തിന് സമയമാകുന്നു. അവിടെ പിന്നെയൊരു മടങ്ങിപ്പോക്കിന് പ്രസക്തിയില്ല.
പതിനേഴു വര്‍ഷത്തെ ഒരു പ്രവാസം പറഞ്ഞതിങ്ങനെയാണ്,
പ്രവാസം സുഖമുള്ള ഒരനുഭവമാണ്. ഒരു പ്രത്യേക സുഖം. ആ സുഖം ആസ്വദിച്ചു തുടങ്ങിയാല്‍ പിന്നെയൊരു മടങ്ങിപ്പോക്കിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ല. അതു പറഞ്ഞറിയിക്കാനാവില്ല. അനുഭവിച്ചു തന്നെ അറിയണം...
ഇപ്പോള്‍ ഞാന്‍ സഊദിയില്‍ എത്തിയിട്ട് അഞ്ചു മാസം കഴിയുന്നു. ഇഖാമ കിട്ടി. പണിയും ലെവലായി. റോഡിലൂടെ ഇറങ്ങി നടക്കാന്‍ ഒരു ബേജാറുമില്ല. ജനിച്ചു വളര്‍ന്ന നാടുപോലെ... മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കും ദൂരം കുറഞ്ഞിരിക്കുന്നു. നാടും വീടും മനസ്സില്‍ നിന്നും മാഞ്ഞ് മാഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. റിയാലുകള്‍ മനസ്സില്‍ ഇടം നേടുന്നു....
അതെ, പ്രവാസം ഒരു സുഖമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു...എനിക്കും!
സ്വസ്ഥം, സുഖം, സുന്ദരം... റിയാലുകളേ നമ:
ഷുഗര്‍, പ്രഷര്‍, പ്രമേഹം, കൊളസ്ട്രോള്‍... സകല ഭൂത പിശാചുക്കള്‍ക്കും നമോവാകം!
mukthar udarampoyil
Dec 3, 2009
MATHS LESSON
A little boy was doing his math homework.
He said to himself, “Two plus five, the son of a b!tch is seven.
Three plus six, the son of a b!tch is nine..."
His mother heard what he was saying and gasped, "What are you doing?"
The little boy answered, "I'm doing my maths homework, Mom."
"And this is how your teacher taught you to do it?" the mother asked.
"Yes," he answered.
Infuriated, the mother asked the teacher the next day, "Wha are you teaching my son in math?"
The teacher replied, "Right now, we are learning addition."
The mother asked, "And are you teaching them to say two plus two, the Son Of a b!tch is four?"
After the teacher stopped laughing, she answered,
"What I taught them was, two plus two, THE SUM OF WHICH, is four."
Dec 1, 2009
പ്രവാസികള്‍ ആഘോഷങ്ങള്‍ -ഓര്‍മയില്‍ ഒതുക്കാന്‍ വിധിക്കപെട്ടവര്‍ ആണോ ,,,,,?
ദിവസങ്ങള്‍ ആഴ്ചകള്‍ക്കും , ആഴ്ചകള്‍ മാസങ്ങള്‍ക്കും, ,മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കും,വഴിമാറി കൊടുക്കുമ്പോള്‍ ഒരു പാട് ആഘോഷങ്ങള്‍നമുക്ക് ഇടയിലേക്ക് കടന്നു വരുന്നു ,പക്ഷേ,വിഷു ദിനത്തില്‍ കണികണ്ടതും ,കൈനീട്ടം കിട്ടിയതും , പെരുന്നാള്‍ ദിനത്തില്‍ പുത്തന്‍ ഉടുപ്പുകള്‍ ഇട്ടു ഈദ് ഘാഹില്‍ പൊയ് ഒരുമിച്ചു പ്രാര്‍ത്ഥിച്ചതും , ക്രിസ്തുമസ് നാളില്‍ പുല്‍ കൂട് തീര്‍ത്തതും പിന്നെ നക്ഷത്രം കൊണ്ട് അലങ്കരിച്ചതും ,മനസ്സിന്‍റെ ഓര്‍മകളില്‍മായാതെ സൂക്ഷിക്കാന്‍ വിധിക്കപെട്ടവര്‍ ,നാംഇന്ന് നാട്ടിലുള്ളവര്‍ നമ്മുടെ വീട്ടിലെ ആഘോഷങ്ങള്‍ തനതായ രീതിയില്‍ വിപുലമായി കൊണ്ടാടുമ്പോള്‍ ഒരു ഫോണ്‍ കാളില്‍ നമ്മുടെസാന്നിധ്യം അവരെ അറിയിക്കാന്‍ അല്ലാതെ മറ്റുവല്ലതും ചെയ്യാന്‍ ഈ പാവം പ്രവാസികള്‍ക്ക് സാധിക്കുന്നുണ്ടോ ,,,,,,?
വര്‍ഷത്തില്‍ ഒരു മാസം അല്ലെങ്കില്‍ രണ്ടു വര്‍ഷത്തില്‍ ഒരു അമ്പതു ദിവസം ലീവിന് നാട്ടില്‍ ചെന്നാല്‍ , നാം മുന്‍പ് സൂക്ഷിച്ചു വെക്കാന്‍ പറഞ്ഞ ഫോള്‍ഡര്‍ ,റീ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിനേ സാമ്പത്തികം എന്ന വൈരെസ് കാര്‍ന്നു തിന്നുന്നതായ്നമുക്ക് കാണാം , ഈ ഫോള്‍ഡര്‍ ഫോര്‍മാറ്റ് ചെയ്യാന്‍ ചിലപ്പോള്‍ ചില ബാങ്കുകളുടെ സഹായമോ ?അല്ലെങ്കില്‍ ചില കൂട്ടുകാരുടെ കരുണയോ,,നമ്മേ സഹായിച്ചേക്കാം ,,അപ്പോഴേക്കും നമ്മുടെ കമ്പനി അനുവദിച്ച ലീവ് ദിവസങ്ങള്‍ ,തീരാന്‍ ആഴ്ചയില്‍ കുറഞ്ഞ ദിവസം മാത്രം .ബാക്കി . പിന്നീട് നാം ,നിറങ്ങള്‍തുന്നിയ പ്രവാസിയുടെ കുപ്പായവും അണിഞ്ഞു തിരിച്ചു പറക്കുന്നു ,ഇനിയും കുറച്ചു നാള്‍ കൂടെ വീട്ടില്‍ ഉള്ളവര്‍ക്ക് വേണ്ടി വെളിച്ചം നല്‍കി കൊണ്ട് മെഴുകുതിരിയെ പോലെ ഈ മരുഭൂമിയില്‍ ഉരുകി തീരുന്നു ,
അവസാനം ഒരു നാള്‍ ഈ പ്രവാസത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു നാട്ടിലേക്ക് തിരിച്ചു പോകുമ്പോഴേക്കും നമ്മുടെ ശരീരമാകുന്ന മദര്‍ ബോര്‍ഡ് ഒരിക്കലും സര്‍വീസ് ചെയ്തു നീക്കാന്‍ പറ്റാത്ത, പ്രഷര്‍ , ഷുഗര്‍ , കൊളസ്ട്രോള്‍ എന്നിങ്ങനെയുള്ള ,വൈറസുകള്‍ കൊണ്ട് കാലഹരണം സംഭവിച്ചേക്കാം ,,ഇങ്ങനെ ഉള്ള പ്രവാസികള്‍ -എല്ലാ ആഘോഷങ്ങളും മനസ്സിന്‍റെ ഓര്‍മകളില്‍ പുഞ്ചിരിയോടെ വിപുലമായി ആഘോഷിക്കുന്നു ,സ്നേഹിക്കാനും ,ഇഷ്ട്ടപെടാനും എല്ലാവരും നാട്ടില്‍ ഉണ്ടായിട്ടും ആരും ഇല്ലാത്തവനെ പോലെ ഈ മരുഭൂമിയില്‍ ഏകനായി ,,,,,
നിങ്ങളുടെ ആഘോഷത്തില്‍ ഞങ്ങളും മനസ്സു കൊണ്ട് പങ്കെടുക്കുന്നു ,,,,, ഓനെ+ഓനെ=?