നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് വിമാനം കയറുമ്പോള്‍ സ്വന്തം സന്തോഷവും ,പുഞ്ചിരിയും ആഘോഷങ്ങളും ഒരു ഫോള്‍ഡരില്‍ സേവ് ചെയ്തുപ്രാവാസി എന്ന പാസ് വേര്‍ഡ് നല്‍കി തന്നെ യാത്ര അയക്കാന്‍ വന്ന വീട്ടുകാരുടെ കയ്യില്‍ സൂക്ഷിച്ചു വെക്കണം എന്ന് അപേക്ഷിച്ചു കൊണ്ട് ഒരു പാട്നല്ല സ്വപ്നങ്ങളുമായി പറന്നുയരുന്നു- നാം ( പ്രവാസികള്‍ ),,
ദിവസങ്ങള്‍ ആഴ്ചകള്‍ക്കും , ആഴ്ചകള്‍ മാസങ്ങള്‍ക്കും, ,മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കും,വഴിമാറി കൊടുക്കുമ്പോള്‍ ഒരു പാട് ആഘോഷങ്ങള്‍നമുക്ക് ഇടയിലേക്ക് കടന്നു വരുന്നു ,പക്ഷേ,വിഷു ദിനത്തില്‍ കണികണ്ടതും ,കൈനീട്ടം കിട്ടിയതും , പെരുന്നാള്‍ ദിനത്തില്‍ പുത്തന്‍ ഉടുപ്പുകള്‍ ഇട്ടു ഈദ് ഘാഹില്‍ പൊയ് ഒരുമിച്ചു പ്രാര്‍ത്ഥിച്ചതും , ക്രിസ്തുമസ് നാളില്‍ പുല്‍ കൂട് തീര്‍ത്തതും പിന്നെ നക്ഷത്രം കൊണ്ട് അലങ്കരിച്ചതും ,മനസ്സിന്‍റെ ഓര്‍മകളില്‍മായാതെ സൂക്ഷിക്കാന്‍ വിധിക്കപെട്ടവര്‍ ,നാംഇന്ന് നാട്ടിലുള്ളവര്‍ നമ്മുടെ വീട്ടിലെ ആഘോഷങ്ങള്‍ തനതായ രീതിയില്‍ വിപുലമായി കൊണ്ടാടുമ്പോള്‍ ഒരു ഫോണ്‍ കാളില്‍ നമ്മുടെസാന്നിധ്യം അവരെ അറിയിക്കാന്‍ അല്ലാതെ മറ്റുവല്ലതും ചെയ്യാന്‍ ഈ പാവം പ്രവാസികള്‍ക്ക് സാധിക്കുന്നുണ്ടോ ,,,,,,?
വര്‍ഷത്തില്‍ ഒരു മാസം അല്ലെങ്കില്‍ രണ്ടു വര്‍ഷത്തില്‍ ഒരു അമ്പതു ദിവസം ലീവിന് നാട്ടില്‍ ചെന്നാല്‍ , നാം മുന്‍പ് സൂക്ഷിച്ചു വെക്കാന്‍ പറഞ്ഞ ഫോള്‍ഡര്‍ ,റീ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിനേ സാമ്പത്തികം എന്ന വൈരെസ് കാര്‍ന്നു തിന്നുന്നതായ്നമുക്ക് കാണാം , ഈ ഫോള്‍ഡര്‍ ഫോര്‍മാറ്റ് ചെയ്യാന്‍ ചിലപ്പോള്‍ ചില ബാങ്കുകളുടെ സഹായമോ ?അല്ലെങ്കില്‍ ചില കൂട്ടുകാരുടെ കരുണയോ,,നമ്മേ സഹായിച്ചേക്കാം ,,അപ്പോഴേക്കും നമ്മുടെ കമ്പനി അനുവദിച്ച ലീവ് ദിവസങ്ങള്‍ ,തീരാന്‍ ആഴ്ചയില്‍ കുറഞ്ഞ ദിവസം മാത്രം .ബാക്കി . പിന്നീട് നാം ,നിറങ്ങള്‍തുന്നിയ പ്രവാസിയുടെ കുപ്പായവും അണിഞ്ഞു തിരിച്ചു പറക്കുന്നു ,ഇനിയും കുറച്ചു നാള്‍ കൂടെ വീട്ടില്‍ ഉള്ളവര്‍ക്ക് വേണ്ടി വെളിച്ചം നല്‍കി കൊണ്ട് മെഴുകുതിരിയെ പോലെ ഈ മരുഭൂമിയില്‍ ഉരുകി തീരുന്നു ,
അവസാനം ഒരു നാള്‍ ഈ പ്രവാസത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു നാട്ടിലേക്ക് തിരിച്ചു പോകുമ്പോഴേക്കും നമ്മുടെ ശരീരമാകുന്ന മദര്‍ ബോര്‍ഡ് ഒരിക്കലും സര്‍വീസ് ചെയ്തു നീക്കാന്‍ പറ്റാത്ത, പ്രഷര്‍ , ഷുഗര്‍ , കൊളസ്ട്രോള്‍ എന്നിങ്ങനെയുള്ള ,വൈറസുകള്‍ കൊണ്ട് കാലഹരണം സംഭവിച്ചേക്കാം ,,ഇങ്ങനെ ഉള്ള പ്രവാസികള്‍ -എല്ലാ ആഘോഷങ്ങളും മനസ്സിന്‍റെ ഓര്‍മകളില്‍ പുഞ്ചിരിയോടെ വിപുലമായി ആഘോഷിക്കുന്നു ,സ്നേഹിക്കാനും ,ഇഷ്ട്ടപെടാനും എല്ലാവരും നാട്ടില്‍ ഉണ്ടായിട്ടും ആരും ഇല്ലാത്തവനെ പോലെ ഈ മരുഭൂമിയില്‍ ഏകനായി ,,,,,
നിങ്ങളുടെ ആഘോഷത്തില്‍ ഞങ്ങളും മനസ്സു കൊണ്ട് പങ്കെടുക്കുന്നു ,,,,, ഓനെ+ഓനെ=?
No comments:
Post a Comment