Apr 24, 2011

ഒരു കന്യാകുമാരി യാത്രയുടെ ഓര്‍മയ്ക്ക്...

കന്യാകുമാരിയില്‍ അന്ന് ഒരു യാത്ര പോയപ്പോള്‍ എടുത്ത കുറെ പടങ്ങള്‍ .കാമെറ സോണി മൊബൈല്‍ ആണേ .മനോഹര തീരം കണ്ടാലും കണ്ടാലും മതി വരാത്ത ചിത്രങ്ങള്‍ ,വിവേകാനന്ദ പാറയും മറ്റും, നല്ല അനുഭൂതി നല്‍കുന്ന സ്ഥലം .

(വിവേകാനന്ദ പാറ ഇക്കരെ നിന്ന് )

പാറയില്‍ ഉള്ള ക്ഷേത്രം 

മനോഹരം ഈ തീരം 

കടലിനു നടുവില്‍ ഒരു പ്രതിമ 

കോട്ടയുടെ ഒരു ദൃശ്യം 
അന്ന് ഇങ്ങനെയൊന്നും ആയിരുന്നില്ല കേട്ടോ പാവം ഞാനും 

എനിക്ക് ഇഷ്ട്ടപ്പെട്ട ഫോട്ടോ കാറ്റില്‍ പാറിപ്പറക്കുന്ന മുടി 

തിരിച്ചു കയറുമ്പോള്‍ ഒരു പടം കൂടി ...നല്ല മനോഹര തീരം ഉദയവും അസ്തമയവും കാണാം ഇവിടെ നിന്നാല്‍ സമയം കുറവായത്  കാരണം രണ്ടിനും നിന്നില്ല കേട്ടാ..

Apr 4, 2011

അയ്യായിരം വര്‍ഷം മുമ്പുള്ള കോട്ട...!!!


കുര്‍ദിസ്ഥാന്‍ എന്ന  രാജ്യത്തിലെ പഴയ മിസ പോട്ടോമിയന്‍ വംശത്തിലെ കോട്ടയുടെ ചില ചിത്രങ്ങള്‍  ,ആര്യ വംശജര്‍  ഇവിടെ നിന്നും ആണ്  ഭാരതത്തിലെക്കും ,യൂറോപ്പിലേക്കും കുടിയേറി പാര്‍ത്തതു എന്നാണു ഇവിടത്തെ ആള്‍ക്കാര്‍ പറയുന്നതും ,ഞാന്‍ വായിച്ച ചെറിയ ചരിത്രത്തില്‍ പറയുന്നതും. മണ്ണ് കട്ടകള്‍ കൊണ്ട് അന്ന് ആ കാലത്ത് ഉണ്ടാക്കിയ ഈ കോട്ട ഇപ്പോള്‍ ഇടിഞ്ഞു വീഴാറായ ഭാഗങ്ങള്‍ പുനരുദ്ധാരണം നടത്തി സൂക്ഷിക്കുന്നുണ്ട് ഇവിടത്തെ ഭരണാധികാരികള്‍ ..ചരിത്രം എനിക്ക് കേട്ടറിവ് മാത്രം ആണ് ഉള്ളത് കൂടുതല്‍ അറിയുന്നവര്‍ ഇവിടെ വിവരിച്ചാല്‍ നന്ന്. 





കോട്ടയ്ക്കു ചുറ്റും ഉള്ള പഴയ മാര്‍ക്കറ്റ്‌ 

കോട്ടയുടെ ചുറ്റിനും ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന പച്ചപ്പ്‌ 

ഇവിടത്തെ പഴയ ഒരു ഭരണാധികാരിയുടെ പ്രതിമ കോട്ടയുടെ കവാടത്തില്‍ 




മനോഹരം ചെറിയ മണ്ണ് കട്ടകള്‍ കൊണ്ട് അന്നുണ്ടാക്കിയ ഈ കോട്ട