Showing posts with label namboothiri. Show all posts
Showing posts with label namboothiri. Show all posts

Jan 4, 2010

നമ്പൂരിയും സര്‍ദാര്‍ജിയും തമ്മില്‍ കണ്ടപ്പോള്‍...

ഒരിയ്ക്കല്‍ നമ്പൂരി തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു; സഹയാത്രികനായി കിട്ടിയതോ ഒരു സര്‍ദാര്‍ജിയേയും !

സര്‍ദാര്‍ജിയാണെങ്കിലോ കേരളത്തില്‍ വന്നെത്തിയിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിയ്ക്കുന്നു. ചെറുപ്പക്കാരനായ സര്‍ദാര്‍ജിയ്ക്ക് മലയാളം നല്ലവണ്ണം സംസാ‍രിയ്ക്കാനറിയാം.തിരുവനന്തപുരത്തെ സൌത്ത് ഇന്ത്യന്‍ ബാങ്കിലാണ് സര്‍ദാര്‍ജിയ്ക്ക് ജോലി.

Dec 9, 2009

തന്റെ വാസന?

കാര്യസ്ഥന്‍ ശങ്കുണ്ണി കള്ള് കുടിച്ചു നമ്പൂതിരിയുടെ മുമ്പില്‍ ചെല്ലാരുണ്ടെങ്ങിലും കള്ള് കുടിക്കുന്ന കാര്യം നമ്പൂതിരിക്ക് അറിയില്ലായിരുന്നു ഒരുദിവസം രണ്ടു പേരും കൂടെ യാത്ര പോകുകയായിരുന്നു, കള്ള്
ഷാപ്പിനു സമീപതെതിയപ്പോള്‍ നമ്പൂതിരി:അതെന്താ ശങ്കൂ ഇവിടെ എത്തിയപ്പോള്‍ തന്‍റെ വാസന?

താന്‍ എന്ത് കഴിച്ചാലും വിരോധമില്യ?

നമ്പൂതിരി ഹോട്ടലില്‍ ശാപ്പാട് കഴിക്കുയായിരുന്നു
അപ്പോള്‍ ഒരാള്‍ നമ്പൂതിരിയെ കളിയാക്കാന്‍ വേണ്ടി ചോദിച്ചു:
തിരുമേനി ഞാന്‍ ഗോമാംസം ഭക്ഷിച്ചാല്‍ വിരോധാവോ ആവോ?
നമ്പൂതിരി:തന്‍ ഗോമാംസം അല്ല സാക്ഷാല്‍ അമേധ്യം തന്നെ കഴിച്ചാലും എനിക്ക് വിരോധോന്നുല്യ::

Dec 8, 2009

യാഹൂവിന്‍റെ അപഹാരം?

മുഴുവന്‍ സമയവും ഇന്റര്‍നെറ്റില്‍ ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന മകനെപ്പറ്റി നമ്പൂതിരി:

കാലത്തിന്‍റെ മാറ്റങ്ങളേ?:

പണ്ടൊക്കെ രാഹൂന്റെ അപഹാരം ആയിരുന്നൂന്നുണ്ടെങ്ങില്‍ ഇപ്പോള്‍

എല്ലാവര്‍ക്കും

യാഹൂവിന്‍റെ അപഹാരമാണ് ::

ബോധം കെടുത്തണം ??

കള്ള് കുടിച്ചു വഴക്കുണ്ടാക്കി തല്ലു വാങ്ങി ഹോസ്പിറ്റലില്‍ ആക്കിയ ഒരാള്‍ക്ക് നല്ല മുറിവുണ്ട് ബോധം കെടുത്തണം എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍...
നമ്പൂതിരി: അതിനി വേണോ ?
അതെന്താ
//? അല്ല ബോധം ഉണ്ടായിരുന്നെങ്ങില്‍ ഇങ്ങനെയൊന്നും വെരില്ലാലോ ?/?

Dec 6, 2009

രാമന്‍ കുട്ടി ?

ഒരു നംബൂതിരി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു।
ഒരു ഗുണ്ട നംബൂതിരിയോട് ചോദിച്ചു : താനാണോ രാമന്‍ കുട്ടി.
നംബൂതിരി : അതേ. നാം തന്നെയാണ് രാമന്‍ കുട്ടി. എന്താണ് കാര്യം?
ഗുണ്ട നംബൂതിരിയെ തല്ലാന്‍ തുടങ്ങി. പത്തു മിനിറ്റ് നിര്‍ത്താതെ അവന്‍ നംബൂതിരിയെ തല്ലി. തല്ലി കഴിഞ്ഞ് പോയപ്പോള്‍ നംബൂതിരി ചിരിക്കാന്‍ തുടങ്ങി. യാത്രക്കാര്‍ നംബൂതിരിയോട് ചോദിച്ചു :
എന്താ നംബൂതിരി ഇത്രയും തല്ലു കിട്ടിയിട്ട് ചിരിക്കുന്നത്.
നംബൂതിരി : നാം അവനെ പറ്റിച്ചു. നാം രാമന്‍ കുട്ടി അല്ല. മഹേഷന്‍ നംബൂതിരിയാണ്.

നമ്പൂതിരിയും മജിസ്ട്ട്രട്ടും

നമ്പൂതിരി വീട്ടുകോലായില്‍ ഇരിക്കുന്ന ഒരാളോട്: മജിസ്ട്രേട്ടില്ലെ ഇവടെ?ഇവടെക്കെന്താ വേണ്ടത്?
ചോയ്‌ചതിനു മറുപടി പറഞ്ഞാ മതി നീയ്യ്।
ഇവിടുന്ന് എവിടുന്നാണാവോ?
എട ഏഭ്യാ॥നെന്നോടല്ലേ പറഞ്ഞത് ചോയ്‌ച്ചതിനു മറുപടി പറഞ്ഞാ മതീന്ന്‌. മജിസ്ട്രേട്ടില്ലേ ഇവിടെ?
ഞാനാ മജിസ്ട്രേട്ട്..
വിഡ്ഡി..നെണക്കത് നേര്‍ത്തേ പറയാര്‍ന്നില്ലേ..
എന്നാ നിന്നെ ഞാന്‍ ഇങ്ങനെ നീയ്യ്, എടാ, ഏഭ്യാ എന്നൊക്കെ വിളിക്യോ? ..!

Dec 5, 2009

നമ്പൂതിരി ഇന്‍ റെയില്‍വേ സ്റ്റേഷന്‍

കാര്യസ്ഥനോടൊപ്പം ആദ്യമായി റെയില്‍‌വേ സ്റ്റേഷനിലെത്തിയ നമ്പൂതിരി ഏറെ നേരം വണ്ടി കാത്തു നിന്ന് അസ്വസ്ഥനായി। അവസാനം ദൂരെ നിന്നും വണ്ടി വരുന്നതു കണ്ട നമ്പൂതിരി ട്രെയിനിനു കൈ കാണിച്ചു। ട്രെയിനിന്റെ കമ്പാര്‍‌ട്ടുമെന്റുകളുടെ നീളം കണ്ട് അത്ഭുതപ്പെട്ടു കൊണ്ട് രാമനോട്: “രാമാ... ഇത്ര നേരോം ഒറ്റ വണ്ടി പോലും വന്നില്യ। എന്നാ,ദാ വന്നപ്പോ ഇതെത്ര എണ്ണമാ ഒരുമിച്ചു വന്നിരിക്കുന്നെ?”

മണം നാറ്റം ?

നമ്പൂരിച്ചനും രാമനും കൂടി ബസ്സില്‍ യാത്ര ചെയ്യുവാരുന്നു...വഴിമദ്ധ്യേ ഒരു ഹോട്ടലിനടുത്തെത്തിയപ്പോള്‍ (നല്ല) വറുത്ത മീന്റെ മണ(നാറ്റം)മടിക്കുന്നു!നമ്പൂരി ഉടനേ മൂക്കുപൊത്തി॥അതുകണ്ട് രാമനും മൂക്കുപൊത്തി!!ആ സ്ഥലം കഴിഞ്ഞ് പിടിവിട്ട നമ്പൂരി:“രാമ॥എന്തിനാ നിയ്യ് മൂക്കുപൊത്ത്യേ?!”രാമന്‍: “ അതുപിന്നെ നമ്പൂര്യേ॥ആ മീനിന്റെ വൃത്തികെട്ട നാറ്റം മൂക്കില്‍കയറണ്ടാന്നു വച്ചിട്ട്...!നമ്പൂരിച്ചനെന്തിനാ മൂക്കില്‍ പിടിച്ചത്?!”നമ്പൂരി:“ഡോ...ശവീ..!! മൂക്കില്‍ കയറിയ ആ നല്ല മണം പുറത്തു പോകണ്ടാന്നു വച്ചിട്ടല്ലേ നോം മൂക്കുപൊത്തിയത്!”

Nov 28, 2009

നമ്പൂതിരി ഫലിതങ്ങള്‍

നിരാശ പറ്റുകയാല്‍ ആത്മഹത്യ ചെയ്തുകളയാം എന്നു കരുതി നബൂതിരി പാതിരാത്രി ഇല്ലത്തിന്റെ ഉത്തരതില്‍ കെട്ടിത്തൂങ്ങി....പക്ഷെ കെട്ടഴിഞ്ഞ് താഴെ വീണു...വീണ്ടും തൂങ്ങി॥വീണ്ടും വീണു॥വീണ്ടും തൂങ്ങി॥വീണ്ടും വീണു...വീണുകിടക്കേ നബൂതിരിയുടെ ആത്മഗതം : "കഷ്ടം ॥തൂങ്ങിച്ചാകാന്‍ വശമില്ല്യാച്ചാല്‍ മരിക്കന്ന്യാ ഭേദം "

നമ്പൂതിരി ഫലിതങ്ങള്‍

നംബൂതിരി ഒരു നദിയുടെ തീരത്തു കൂടി പോവുകയായിരുന്നു। നദിയുടെ മറുവഷത്ത് നിന്ന ഒരു വഴിപോക്കന്‍ നംബൂതിരിയോട് : അതേ!!! അക്കര കടക്കാനുള്ള വഴിയേതാ?നംബൂതിരി : ഹായ്!!! ശുംഭന്‍!!! താന്‍ അക്കരെയല്ലെ നില്‍ക്കുന്നത്

നമ്പൂതിരി ഫലിതങ്ങള്‍

1 സദ്യക്കിരുന്ന നബൂതിരിയുടെ ഇലയില്‍ വിളബുകാരന്‍ തന്റെ മന്തുകാല്‍ ചവിട്ടിനില്ക്കുകയായിരുന്നു।കുറേ കഴിഞ്ഞപ്പോള്‍ നബൂതിരി : "അതേ॥സുബ്ബയ്യന്॥താന്റെ കാലിനി ആ കാളനിലേക്കു മാറ്റിച്ചവ്വിട്ടാ॥എനിക്ക് ഓലന്‍ ശ്ശി കൂട്ടിയാല്‍ കൊള്ളാന്നുണ്ട്....