സര്‍ദാര്‍ജിയാണെങ്കിലോ കേരളത്തില്‍ വന്നെത്തിയിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിയ്ക്കുന്നു. ചെറുപ്പക്കാരനായ സര്‍ദാര്‍ജിയ്ക്ക് മലയാളം നല്ലവണ്ണം സംസാരിയ്ക്കാനറിയാം.തിരുവനന്തപുരത്തെ സൌത്ത് ഇന്ത്യന്‍ ബാങ്കിലാണ് സര്‍ദാര്‍ജിയ്ക്ക് ജോലി.
നമ്പൂരിയും സര്‍ദാര്‍ജിയും വേഗം പരിചയപ്പെട്ടു.നമ്പൂരി ഇല്ലത്തെ പഴയ പ്രതാപങ്ങള്‍ പറഞ്ഞു നിര്‍ത്തിയശേഷം സര്‍ദാര്‍ജിയുടെ കുടുബത്തെ ക്കുറിച്ച് അന്വേഷിച്ചു.
‘ വിവാഹം കഴിഞ്ഞീട്ട് രണ്ടുമാസമേ ആയീട്ടുള്ളുവെന്നും ഭാര്യ നാട്ടിലാണെന്നും ‘ സംസാരമദ്ധ്യേ സര്‍ദാര്‍ജി പറഞ്ഞു.
ഉടനെ നമ്പൂരി ശൃംഗാരത്തോടെ ഇപ്രകാരം പ്രതികരിച്ചു
“ അസാരം വിഷമോണ്ടാവും ല്ലേ . ആ നിരാശോണ്ടാവും മുഖത്ത് താടി വളര്‍ത്ത്ണത് . ഒക്കെ നോം മനസ്സിലാക്കീ ട്ടോ “ .
No comments:
Post a Comment